സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു

കൊച്ചി: സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് കൊച്ചി മെട്രോ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചു. കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വാര്‍ത്ത പങ്കുവെച്ചത്.

നേരത്തെ, കനത്ത മഴയും വെള്ളപ്പൊക്കവും കാരണം കൊച്ചി മെട്രോ സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. മുട്ടം യാര്‍ഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ് മെട്രോ സര്‍വീസ് നിര്‍ത്തിയത്. പിന്നീട് അന്ന് വൈകുന്നേരം നാലു മണിയോടെ തന്നെ സര്‍വീസ് പുനരാരംഭിക്കുകയും ചെയ്തിരുന്നു.

Top