കൊച്ചി മെട്രോ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കുന്നു. രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 വരെയാണ് സര്‍വീസ്. 53 ദിവസങ്ങള്‍ക്ക് ശേഷമാണ് മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മെയ് 8 നാണ് മെട്രോ സര്‍വീസ് നിര്‍ത്തിയത്.

എന്നാല്‍ ലോക്ഡൗണ്‍ പിന്‍വലിച്ച് കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ സര്‍വ്വീസ് തുടങ്ങിയിരുന്നെങ്കിലും മെട്രൊ സര്‍വ്വീസിന് ഡിസാസ്റ്റര്‍ മനേജ്മെന്റ് അനുമതി നല്‍കിയിരുന്നില്ല.

 

Top