കൊച്ചി മെട്രോ സര്‍വീസ് ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി മെട്രോ ഇന്ന് രാവിലെ ഏഴ് മുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ണമായും സുരക്ഷിതമായ യാത്രയാണ് മെട്രോ അധികൃതര്‍ വാഗ്ദാനം ചെയ്യുന്നത്.

ഇതിനിടെ, പേട്ടയിലേക്ക് നീട്ടിയ മെട്രോ ലൈനിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. നിലവില്‍ ആലുവ മുതല്‍ തൈക്കൂടം വരെയായിരുന്നു സര്‍വീസ്. തൈക്കുടത്ത് നിന്നും ഒരു കിലോമീറ്ററും മൂന്നൂറ് മീറ്ററുമാണ് പേട്ടയിലേക്കുള്ളത്.

പേട്ട വരെ സര്‍വീസ് നീളുന്നതോടെ 22 സ്റ്റേഷനുകളുമായി മെട്രോ ദൂരം 24.9 കിലോമീറ്ററാകും. പേട്ട സ്റ്റേഷന്‍ തുറക്കുന്നതോടെ കൊച്ചി മെട്രോയില്‍ ഡിഎംആര്‍സിയുടെ ചുമതലകള്‍ പൂര്‍ത്തിയാകും.

Top