കൊച്ചി മെട്രോ സര്‍വീസ് പേട്ടയിലേയ്ക്ക് നീളുന്നു

കൊച്ചി: കൊച്ചി മെട്രോയുടെ തൈക്കുടം മുതല്‍ പേട്ട വരെയുള്ള സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളും പരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ ഉദ്ഘാടനം നാളെ ഉണ്ടായേക്കുമെന്നാണ് സൂചന. നാളെ ഉദ്ഘാടനം കഴിഞ്ഞാല്‍ അടുത്തമാസത്തോടെ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം.

ആലുവ മുതല്‍ പേട്ട വരെയായിരുന്നു കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം. ആദ്യം പാലാരിവട്ടം വരെയും, പിന്നീട് മഹാരാജാസ് വരെയും, പിന്നീട് തൈക്കുടം വരെയും മെട്രോ സര്‍വീസ് ഘട്ടം ഘട്ടമായി നീട്ടുകയായിരുന്നു. ഫെബ്രുവരിയില്‍ തൈക്കുടം മുതല്‍ പേട്ട വരെയുള്ള ഒന്നര കിലോമീറ്റര്‍ പാതയില്‍ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കുടം വരെയുള്ള ഭാഗത്ത് സര്‍വീസ് തുടങ്ങിയത്. പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരയെുള്ള ഭാഗത്തെ പണികളും പുരോഗമിക്കുകയാണ്.

Top