സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കൊച്ചി മെട്രോ

കൊച്ചി: കൂടുതല്‍ സര്‍വീസ് നടത്താന്‍ തയ്യാറെടുത്ത് കൊച്ചി മെട്രോ. കോവിഡും ലോക്ക്ഡൗണും മൂലം നിര്‍ത്തിയ മെട്രോ സര്‍വീസ് തുടങ്ങിയപ്പോള്‍ യാത്രകള്‍ വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സര്‍വീസ് പുനരാരംഭിച്ചത്.

എന്നാല്‍ അവശ്യസമയത്തെ സര്‍വീസ് വര്‍ധിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. രാവിലെ ഏഴ് മണിക്ക് സര്‍വീസ് ആരംഭിക്കും. രാവിലെ 7- 8.30 പത്ത് മിനിറ്റ് ഇടവേളയിലാണ് സര്‍വീസ്. പിന്നീട് 8.30-11.30 വരെ ഓരോ ഏഴ് മിനിറ്റിലും സര്‍വീസ് നടത്തും. പിന്നെ 11.30- 12 വരെ പത്ത് മിനിറ്റ് ഇടവേളയിലാണ് സര്‍വീസുണ്ടാകുക.

ഉച്ചക്ക് 12- 2 വരെ 20 മിനിറ്റ് ഇടവേളയിലാണ് സര്‍വീസ്. വൈകുന്നേരം നാല് മുതല്‍ ഏഴ് വരെ ഏഴ് മിനിറ്റ് വ്യത്യാസത്തില്‍ ട്രെയിന്‍ സര്‍വീസുകളുണ്ടാകും. കൂടാതെ രാത്രി ഏഴ് മുതല്‍ ഒന്‍പത് വരെ പത്ത് മിനിറ്റ് ഇടവേളയില്‍ സര്‍വീസുണ്ട്. ഞായറാഴ്ച നീറ്റ് പരീക്ഷയായതിനാല്‍ ഓരോ പത്ത് മിനിറ്റിലും മെട്രോ സര്‍വീസ് നടത്തും. രാവിലെ എട്ടിന് സര്‍വീസ് തുടങ്ങുന്നതാണ്.

Top