മെട്രോയുടെ തൂണില്‍ പോസ്റ്ററൊട്ടിച്ചും പിന്നീട് നീക്കം ചെയ്തും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

കൊച്ചി : കൊച്ചി മെട്രോ റെയിലിന്റെ തൂണില്‍ പോസ്റ്ററൊട്ടിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. ഒരാഴ്ച മുന്‍പ് കൊല്ലത്തു നടന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്ററാണ് പതിപ്പിച്ചിരുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ ഇതിന്റെ ചിത്രം പ്രചരിച്ചതിനെ തുടര്‍ന്ന് പോസ്റ്ററുകള്‍ പിന്നീട് നീക്കം ചെയ്തു. മെട്രോയുടെ 22ാം നമ്പര്‍ തൂണിലാണ് പോസ്റ്റര്‍ പതിപ്പിച്ചത്.

Top