കൊച്ചി: കൊച്ചി മെട്രോയില്‍ ആദ്യ തൊഴിലാളി യൂണിയന്‍ രൂപീകരിച്ചു. കൊച്ചി മെട്രോ എംപ്ലോയീസ് യൂണിയന്‍ എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ ഉദ്ഘാടനം തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. യൂണിയന്‍ എന്നത് കൊടി പിടിച്ച് സമരം ചെയ്ത് സ്ഥാപനം പൂട്ടാനുള്ള ഒന്നാണെന്ന ചിന്ത മാറണമെന്ന് അദ്ദേഹം പറഞ്ഞു.
എക്‌സിക്യുട്ടീവ് വിഭാഗത്തിലെയും ഇതര വിഭാഗത്തിലെയും കെ.എം.ആര്‍.എല്ലിന്റെ ജീവനക്കാരെ ഉള്‍പ്പെടുന്നതാണ് യൂണിയന്‍. 170 പേരുള്ള എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍നിന്ന് ഏതാനും പേര്‍ മാത്രമാണ് യൂണിയന്‍ അംഗത്വമെടുത്തിട്ടുള്ളത്. എന്നാല്‍, നോണ്‍ എക്‌സിക്യുട്ടീവ് വിഭാഗത്തല്‍നിന്ന് ഭൂരിഭാഗം പേരും യൂണിയനില്‍ ചേര്‍ന്നിട്ടുണ്ട്. സ്റ്റേഷന്‍ കണ്‍ട്രോളര്‍ ജെ. ജയലാലാണ് പ്രസിഡന്റ്. സ്റ്റേഷന്‍ എന്‍ജിനീയര്‍ എം.എം സിബിയാണ് സെക്രട്ടറി.










