കൊച്ചി മെട്രോയില്‍ ടിക്കറ്റിന് ഇന്നു മുതല്‍ 20 ശതമാനം നിരക്കിളവ്

കൊച്ചി: കൊച്ചി മെട്രോയുടെ തൈക്കൂടം വരെ നീട്ടിയ രണ്ടാം ഘട്ട സര്‍വ്വീസില്‍ കെഎംആര്‍എല്‍ പ്രഖ്യാപിച്ച 50 ശതമാനം ടിക്കറ്റ് നിരക്കിളവ് ബുധനാഴ്ചയോടെ അവസാനിച്ചു. വ്യാഴാഴ്ച മുതല്‍ 20 ശതമാനം കിഴിവോടെ ടിക്കറ്റ് ലഭിക്കും. ഗ്രൂപ്പായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഉള്‍പ്പെടെ 20 ശതമാനമാണ് കിഴിവ് ലഭിക്കുക.

30 ദിവസത്തെ ട്രിപ്പ് പാസുള്ളവര്‍ക്ക് 30 ശതമാനവും 60 ദിവസത്തെ ട്രിപ്പ് പാസുള്ളവര്‍ക്ക് 40 ശതമാനവും ആയിരിക്കും കിഴിവുണ്ടായിരിക്കുക. നിലവില്‍ യഥാക്രമം 25, 33 ശതമാനം എന്ന നിരക്കിലാണ്.

കൊച്ചി വണ്‍ കാര്‍ഡുള്ളവര്‍ക്ക് 25 ശതമാനവും കിഴിവുണ്ടാകും. മഹാരാജാസ്-തൈക്കൂടം പാതയിലാണ് പുതിയ സര്‍വീസ് തുടങ്ങിയത്. സെപ്റ്റംബര്‍ നാലു മുതല്‍ 15 ദിവസത്തേക്കായിരുന്നു ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്.

Top