കൊച്ചി മെട്രോ മൂന്നാം ഘട്ടം, കാക്കനാടേയ്ക്കും നെടുമ്പാശേരിയിലേയ്ക്കും; കേന്ദ്രമന്ത്രിയെ കണ്ട് എംപിമാര്‍

ന്യൂഡല്‍ഹി:കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിന് അനുമതി തേടി എറണാകുളം എം പി ഹൈബി ഈഡനും ചാലക്കുടി എം പി ബെന്നി ബഹനാനും കേന്ദ്ര നഗരവികസനകാര്യമന്ത്രി ഹര്‍ദീപ് സിങ് പുരിയുമായി കൂടിക്കാഴ്ച നടത്തി.

മൂന്നാം ഘട്ടത്തില്‍ കൊച്ചി മെട്രോ കലൂരില്‍ നിന്നും കാക്കനാടേയ്ക്കും നീട്ടുന്നത്‌ സംബന്ധിച്ചും ചര്‍ച്ച നടത്തി. മെട്രോയുടെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ചില കാര്യങ്ങളില്‍ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഇതു ലഭിച്ചാല്‍ അനുമതി നല്‍കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചതായി ഹൈബി ഈഡന്‍ എംപി പറഞ്ഞു.

കൊച്ചി മെട്രോയുടെ മൂന്നാംഘട്ടം വൈകാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപ്പോക്കാണെന്ന് ബെന്നി ബെഹന്നാന്‍ എംപി കുറ്റപ്പെടുത്തി. മൂന്നാം ഘട്ടത്തില്‍ മെട്രോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top