കുറഞ്ഞ കാലം കൊണ്ട് കൊച്ചി മെട്രോ നേടിയത് വലിയ നേട്ടമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കൊച്ചി മെട്രോയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പൂരി. കുറഞ്ഞ കാലം കൊണ്ട് കൊച്ചി മെട്രോ നേടിയത് വലിയ നേട്ടമാണെന്ന് ഹര്‍ദീപ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്.

പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞതുമായ ഗതാഗതസൗകര്യങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കുമെന്നതിന് ഏറ്റവും വലിയ തെളിവാണ് കൊച്ചി മെട്രോയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം റെക്കോര്‍ഡിട്ടിരിക്കുകയാണ്. വ്യാഴാഴ്ച മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.

മഹാരാജാസ്-തൈക്കൂടം സര്‍വ്വീസ് ആരംഭിച്ചശേഷം മെട്രോയില്‍ കയറിയത് 6.7 ലക്ഷം യാത്രക്കാരാണ്.

Top