കൊച്ചി മെട്രോ കുതിക്കുന്നു; ആറു മാസത്തിനുള്ളില്‍ വരുമാനം 27.66 കോടി രൂപ

kochi_metro

കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോ ട്രാക്കിലായി ആറുമാസം പിന്നിട്ടപ്പോള്‍ വരുമാനം 27 കോടി കഴിഞ്ഞു മുന്നോട്ട് കുതിക്കുന്നു.

കഴിഞ്ഞ ദിവസം നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് കെഎംആര്‍എല്‍ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. തുടക്കം മുതല്‍ തന്നെ നല്ല വരുമാനമായിരുന്നു കൊച്ചി മെട്രോയ്ക്ക് ലഭിച്ചിരുന്നത്.

കഴിഞ്ഞ ആറുമാസം കൊണ്ട് 27.66 കോടി രൂപ വരുമാനമാണ് കൊച്ചി മെട്രോ സ്വന്തമാക്കിയത്. ഇത് വളരയധികം പ്രോത്സാഹ ജനകമാണെന്ന് അധികൃതര്‍ അറിയിച്ചു.

ആലുവയില്‍ നിന്ന് മഹാരാജസ് വരെ രണ്ടാം ഘട്ട യാത്ര ആരംഭിച്ചപ്പോള്‍ വീണ്ടും യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു. അത് ഞങ്ങളുടെ പണപ്പെട്ടിയുടെ വലുപ്പം വര്‍ധിപ്പിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.

ശരാശരി 9 മുതല്‍ 10 ലക്ഷം രൂപ വരെയാണ് പ്രതിദിന വരുമാനം. മഹാരാജസ് വരെ മെട്രോ സര്‍വ്വീസ് നീട്ടിയതും യാത്രക്കാര്‍ക്ക് ആകര്‍ഷകമായ പാക്കേജുകള്‍ പ്രഖ്യാപിച്ചതുമാണ് നേട്ടം കൈവരിക്കാന്‍ സഹായകമായത്.

ജൂണ്‍ 19-തിന് പ്രവര്‍ത്തനം ആരംഭിച്ച കൊച്ചി മെട്രോയുടെ ആദ്യമാസത്തെ വരുമാനം തന്നെ നാലു കോടയായിരുന്നു. അത് ഏകദേശം 4,62,27,594 രൂപയായിരുന്നു. ഉദ്ഘാടന മാസത്തില്‍ തന്നെ റെക്കോര്‍ഡ് വരുമാനമായിരുന്നു മെട്രോയുടേത്. മെട്രോയില്‍ യാത്ര ചെയ്തവര്‍, 46696 പേര്‍. വരുമാനം 1,566647 രൂപ.

ആദ്യയാത്രയുടെ കൗതുകം മാറിയതും യാത്രക്കാരുടെ എണ്ണത്തിലും ഇടിവുണ്ടായി. ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ യാത്രക്കാര്‍ നേര്‍ പകുതില്‍ താഴെ മാത്രം. 22,640 പേര്‍. ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ കൊച്ചി മെട്രോയില്‍ കയറിയവര്‍ 26,540പേര്‍.

എന്നാല്‍ ഒക്ടോബര്‍ 3 ന് മെട്രോ മഹാരാജസ് വരെ സര്‍വ്വീസ് തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണം 29,582എത്തിയിരുന്നു. അതോടെ 7 ലക്ഷം മുതല്‍ 8 ലക്ഷം വരെയായിരുന്ന പ്രതിദിന ശരാശരി വരുമാനം 11,50248 രൂപയായി.

എന്നാല്‍ മടക്കയാത്ര സൗജന്യമാണ് മികച്ച പ്രതികരണമുണ്ടാക്കിയിരിക്കുന്നത്. നവംബര്‍ 14 മുതല്‍ 23 വരെയുള്ള 9 ദിവസം കൊണ്ട് മാത്രം യാത്രക്കാരുടെ എണ്ണം നാല്പത്തി അയ്യായിരം കടന്നു. ഉദ്ഘാടനമാസത്തെ യാത്രക്കാരുടെ എണ്ണത്തിന് അടുത്ത്.

പരസ്യ ബോര്‍ഡുകളും,അനൗണ്‍സ്‌മെന്റുകളും വഴി ടിക്കറ്റ് ഇതര വരുമാനവും കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും,സ്ഥിരം യാത്രക്കാര്‍ക്കും പ്രത്യേക പാസും കൊണ്ടുവരുന്നതോടെ മെട്രോയില്‍ നിന്നുള്ള വരുമാനം ഇനിയും വര്‍ധിക്കുമെന്നാണ് കെഎം ആര്‍ എല്ലിന്റെ പ്രതീക്ഷ.

Top