കൊച്ചി മെട്രോ ‘മനം നിറയെ അണ്‍ലിമിറ്റഡ് യാത്ര’; യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌

കൊച്ചി: ഒന്നാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോ പ്രഖ്യാപിച്ച ‘മനം നിറയെ അണ്‍ലിമിറ്റഡ് യാത്ര’ ആസ്വാദിക്കാനെത്തിയവര്‍ ലക്ഷം കടന്നു. ചൊവ്വാഴ്ച രാത്രി 11 മണി വരെയാണ് പരിധിയില്ലാത്ത സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.

പതിവ് യാത്രക്കാര്‍ക്ക് പുറമെ ആയിരങ്ങളാണ് മെട്രോയില്‍ ആലുവയ്ക്കും മഹാരാജാസ് കോളേജിനുമിടയില്‍ ചൊവ്വാഴ്ച സഞ്ചരിച്ചത്. സ്ഥിരം യാത്രക്കാര്‍ കൂട്ടുകാരെയും കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടിയപ്പോള്‍ അയല്‍ ജില്ലകളില്‍ നിന്നുമെത്തിയവര്‍ ഒന്നിലേറെ തവണയാണ് മെട്രോയില്‍ കയറിയത്.

സാധാരണ ദിവസങ്ങളില്‍ നാല്പതിനായിരം പേര്‍ വരെയാണ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നത്. എന്നാല്‍ ഇന്ന് രാത്രി ഏഴ് മണിവരെയുള്ള കണക്ക് അനുസരിച്ച് ഇത് ഒരു ലക്ഷം പിന്നിട്ടുണ്ട്.

Top