കൊച്ചിമെട്രോയുടെ പേരിൽ വ്യാജ വെബ്സൈറ്റ്; കെണിയിൽ പെടാതെ സൂക്ഷിച്ചോ

കൊച്ചി: കൊച്ചി മെട്രോയുടെ പേരില്‍ ക്ലബ് ഡോട്ട് കോം എന്ന വ്യാജ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നു. ക്ലബ് ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ ചേരുന്നതിന് പണം ആവശ്യപ്പെട്ടതായുള്ള പരാതി ലഭിച്ചതോടെയാണ് മെട്രോ അധികൃതര്‍ ഇക്കാര്യം പരിശോധിക്കുകയും വിശദീകരണ കുറിപ്പ് ഇറക്കുകയും ചെയ്തത്.

ഈ വെബ്‌സൈറ്റുമായി കൊച്ചി മെട്രോയ്ക്ക് യാതൊരു ബന്ധമില്ലെന്നും ഈ ക്ലബിന്റെ പേരില്‍ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ നടത്തുന്ന സാമ്പത്തികമോ അല്ലാ​​‍തെയോ ആയ ഇടപാടുകള്‍ക്ക് ഉത്തരവാദിത്വം ഉണ്ടാകില്ലെന്നും കൊച്ചി മെട്രോ വ്യക്തമാക്കുകയുണ്ടായി. കെ.എം.ആര്‍.എല്‍ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരം കാര്യങ്ങൾക്കായി കൊച്ചി മെട്രോയുടെ പേര് ദുരുപയോഗം ചെയ്യുന്നതിനും ട്രെയിനുകളുടെയും സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള കൊച്ചി മെട്രോയുടെയും ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ ഉപയോഗിക്കുന്നതിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും കൊച്ചി മെട്രോ വ്യക്തമാക്കുകയുണ്ടായി.

Top