ബി.പി.സി.എല്‍ ; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസിന്റെ ലോങ്ങ് മാര്‍ച്ച്

കൊച്ചി: ബി.പി.സി.എല്‍. സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസിന്റെ ലോങ്ങ് മാര്‍ച്ച്. തൃപ്പൂണിത്തുറ പേട്ടയില്‍ നിന്ന് അമ്പലമുകളിലെ റിഫൈനറി ആസ്ഥാനത്തേക്ക് സംഘടിപ്പിച്ച ലോങ് മാര്‍ച്ചിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നല്‍കി.

രാവിലെ എട്ടരയോടെ തൃപ്പൂണിത്തുറ പേട്ട ജങ്ഷനില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ബിപിസിഎല്ലിലെ തൊഴിലാളികളും കുടുംബാംഗങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമടക്കം അയ്യായിരത്തോളമാളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

റോഡ് തിങ്ങി നിറഞ്ഞുള്ള മാര്‍ച്ചില്‍ തൃപ്പൂണിത്തുറ ഇരുമ്പനം പാതയിലുടനീളം നേരിയ ഗതാഗത തടസത്തിന് കാരണമായി.രണ്ട് മണിക്കൂര്‍ നീണ്ട ലോങ്ങ് മാര്‍ച്ച് കൊച്ചി റിഫൈനറി ആസ്ഥാനത്ത് അവസാനിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരായ തുടര്‍സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്തുള്ള പൊതുസമ്മേളനത്തോടെയാണ് പ്രതിഷേധ പരിപാടി അവസാനിപ്പിച്ചത്.

Top