പൗരത്വ ഭേദഗതി നിയമം; പിണറായിയും ചെന്നിത്തലയും പരസ്യ സംവാദത്തിന് തയാറാവണം

kummanam rajasekharan

കൊച്ചി: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സംയുക്ത പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്ത് അയച്ച് കുമ്മനം രാജശേഖരന്‍.

നുണകള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പവും ഭയാശങ്കയും ഉണ്ടാക്കുന്ന ആപത്കരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പിന്തിരിയണമെന്നാണ് ഇരുവര്‍ക്കുമയച്ച തുറന്ന കത്തില്‍ കുമ്മനം ആവശ്യപ്പെട്ടിരിക്കുന്നത്.

ജനങ്ങളെ നിയമത്തിന്റെ സത്യസ്ഥിതി ബോധ്യപ്പെടുത്താന്‍ പരസ്യ സംവാദത്തിന് ഇരുനേതാക്കളും തയാറാവണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രചരണം നടത്തിവരുന്ന ഇരുനേതാക്കളും ജനങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുകൂടി ഉത്തരം നല്‍കണമെന്നും കുമ്മനം കത്തില്‍ പറയുന്നു.

ബില്ലു കൊണ്ട് കേരളീയരായ ഒരാള്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വ്യക്തമാക്കണം. ശബരിമല പ്രക്ഷോഭത്തില് പങ്കെടുത്തതിന്റെ പേരില് അമ്പതിനായിരത്തിലേറെ പേര്‍ക്കെതിരെ കേസെടുത്തപ്പോള്‍ പൗരത്വ നിയമത്തിന്റെ പേരില്‍ അക്രമമഴിച്ചുവിട്ടവര്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും തുടങ്ങി 12 ചോദ്യങ്ങളാണ് കുമ്മനം കത്തില്‍ ചോദിച്ചത്.

Top