സഹോദരനെ നിയമവിരുദ്ധമായി തടവില്‍ വെച്ചു; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി യുവാവ്

kerala-high-court

കൊച്ചി: കോഴിക്കോട് സ്വദേശി മുഹമ്മദ് സഹി കോഫെപോസ കേസിലുൾപ്പെട്ട തന്റെ സഹോദരനെ നിയമവിരുദ്ധമായി തടവിൽ വെച്ചിരിക്കയാണെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി നൽകി. ഇതിൽ കോടതി കേന്ദ്രസർക്കാരിന്റെയും മറ്റും വിശദീകരണം തേടി.

ഹർജിക്കാരന്റെ സഹോദരൻ മുഹമ്മദ് ഷാഫിയെ ഒക്ടോബർ ആറിനാണ് പിടികൂടിയത്. കള്ളക്കടത്ത് തടയാനുള്ള നിയമമായ കോഫെപോസ പ്രകാരമാണ് കേസ്. ഭീഷണിപ്പെടുത്തിയാണ് കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഒരുകൊല്ലം തടങ്കലിൽവെക്കാനുള്ള അനുമതി നിയമവിരുദ്ധമാണെന്നുമാണ് ആക്ഷേപം.

Top