വീണ്ടും ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിന് തീപിടിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. തീയണയ്ക്കാനായി പത്ത് ഫയര്‍ യൂണിറ്റുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല.

കഴിഞ്ഞ വര്‍ഷം രണ്ട് തവണയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തം ഉണ്ടായത്. കഠിന പരിശ്രമത്തിലൂടെയാണ് അന്നത്തെ തീയണച്ചത്.

മാലിന്യ പ്ലാന്റില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരപരിധി വരെ വിഷപ്പുക എത്തിയിരുന്നു. രണ്ട് ദിവസത്തെ പരിശ്രമത്തിന് ശേഷമായിരുന്നു ഫെബ്രുവരിയിലെ തീപിടിത്തം നിയന്ത്രിച്ചത്.

Top