നടക്കാവ് വെടിക്കെട്ട്; സുരക്ഷാ നിര്‍ദേശം പാലിച്ചില്ലെന്ന് എഡിഎം റിപ്പോര്‍ട്ട്

കൊച്ചി: നടക്കാവ് വെടിക്കെട്ട് അപകടത്തില്‍ സുരക്ഷാ നിര്‍ദേശം പാലിച്ചില്ലെന്ന് എഡിഎം റിപ്പോര്‍ട്ട്. വെടിക്കെട്ട് നടത്തുന്ന സമയത്ത് നൂറുമീറ്റര്‍ അകലം പാലിക്കണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്നും ജനങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പടക്കത്തിന് തീകൊളുത്തിയെന്നും എഡിഎം റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഒരു കോടിയുടെ ഇന്‍ഷുറന്‍സ് ഉണ്ടെന്ന് ക്ഷേത്ര സമിതി അറിയിച്ചതിനാല്‍ ഇന്‍ഷുറന്‍സിന്റെ സാധുത പരിശോധിച്ചറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.

വെടിക്കെട്ട് നടത്താനുള്ള അനുമതി കളക്ടര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ ക്ഷേത്രഭാരവാഹികള്‍ ഹൈക്കോടതിയില്‍ നിന്നും അനുമതി വാങ്ങി വെടിക്കെട്ട് നടത്തുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് തൃപ്പൂണിത്തുറ നടക്കാവ് ഭഗവതീ ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടമുണ്ടായത്. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിരുന്നു.

Top