ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെ നേരിടും

കൊച്ചി: ഐ.എസ്.എല്ലിന്റെ ഇന്നത്തെ കളി കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണ്ണായകം. നോര്‍ത്ത് ഈസ്റ്റിനെതിരെയാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സ് പത്താം അങ്കത്തിന് ഇറങ്ങുന്നത്. ജയം മാത്രമാണ് ലക്ഷ്യം.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരക്കാണ് കളി. പ്രധാന താരങ്ങളുടെ പരിക്കും മോശം ഫോമുമാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ ഈ സീസണില്‍ പിടിച്ചുലയ്ക്കുന്നത്.

ടീമിന് ഇതുവരെ ഒത്തിണക്കത്തോടെ കളിക്കാന്‍ സാധിക്കുന്നില്ല. പല മത്സരങ്ങളിലും മുന്നിട്ടു നിന്ന ശേഷം അവസാന നിമിഷങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് സമനിലയിലേക്കും തോല്‍വിയിലേക്കും വീഴുന്നത്.

ആകെ പത്തു ടീമുകളുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സ് ഒമ്പതാമതാണ്. ഒമ്പത് കളികളില്‍ നിന്നും ഏഴ് പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത്.

Top