കൊച്ചി ആവേശലഹരിയില്‍ ; വിജയ പ്രതീക്ഷയോടെ മഞ്ഞപ്പട മത്സരക്കളത്തില്‍

Kerala blasters

കൊച്ചി: വിജയ പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരക്കളത്തിലേയ്ക്ക് ഇറങ്ങി. ഹോം ഗ്രൗണ്ടില്‍ ഇതുവരെ പരാജയം നേരിട്ടിട്ടില്ല എന്ന ആത്മവിശ്വാസത്തോടെ എട്ട് കളികളില്‍ നിന്ന് പന്ത്രണ്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ബംഗളുരുവിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയിരിക്കുന്നത്.

നിര്‍ണ്ണായകമായ ഇന്നത്തെ മത്സരത്തില്‍ മലയാളി താരങ്ങളായ സി.കെ.വിനീതും റിനോ ആന്റോയും ഇല്ല എന്ന തീരുമാനം ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്. ആദ്യ ഇലവനില്‍ ബെര്‍ബറ്റോവിനും സ്ഥാനമില്ല.

ആറ് കളികളില്‍ ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയിരിക്കുന്നത്. ഏഴ് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കുശേഷമാണ് ബംഗളുരു ബ്ലാസ്റ്റേഴ്‌സിനെ ഇന്ന് നേരിടുന്നത്.

Top