കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി

MURDER

കൊച്ചി : കണ്ണമാലിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തി. കണ്ണമാലി സ്വദേശി ഷേളി(44) ആണ് മരിച്ചത്. ഭര്‍ത്താവ് സേവിയര്‍(67) തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പൊലീസിനെ ഫോണ്‍ ചെയ്ത് അറിയിച്ചത്. സേവിയറിനെ കണ്ണമാലി പൊലീസ് അറസ്റ്റ് ചെയ്തു.

ഷേളി മറ്റു ചിലരുമായി ഫോണില്‍ സംസാരിക്കുന്നതിനെ ചൊല്ലി ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് വെളുപ്പിനുണ്ടായ വാക്കേറ്റത്തിന് ഒടുവിലാണ് സേവിയര്‍ ഷേളിയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയത്.

Top