യന്ത്രത്തകരാർ ; എയർ ഇന്ത്യയുടെ ജിദ്ദ വിമാനം തിരിച്ചിറക്കി

കൊച്ചി : യന്ത്രത്തകരാറിനെത്തുടർന്ന് എയർ ഇന്ത്യയുടെ ജിദ്ദ വിമാനം സർവീസ് റദ്ദാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം എയർ ഇന്ത്യ അറിയിച്ചത്.

എ​ഐ 963 ന​മ്പ​ര്‍ എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​മാ​ണ് തി​രി​ച്ചി​റ​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 6.23ന് ​പു​റ​പ്പെ​ട്ട വി​മാ​നം അ​ര​മ​ണി​ക്കൂ​ര്‍ മാ​ത്രം പ​റ​ന്ന് തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു. വി​മാ​നം ടാ​ക്സി ബേ​യി​ല്‍​നി​ന്നു പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ലേ​ക്ക് നീ​ക്കി. വി​മാ​ന​ത്തി​ല്‍ പോ​കേ​ണ്ടി​യി​രു​ന്ന 217 യാ​ത്ര​ക്കാ​രെ ഹോ​ട്ട​ലി​ലേ​ക്ക് മാ​റ്റുകയും ചെയ്തു.

Top