തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി കീഴടങ്ങി

വൈറ്റില: ഉഴുന്നുവടയുടെ പുളി കൂടിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഹോട്ടലുടമ ജോണ്‍സണെ (48) കുത്തിക്കൊന്ന കേസിലെ പ്രതി കീഴടങ്ങി.

കുത്തിയശേഷം ഓടി രക്ഷപ്പെട്ട തമിഴ്‌നാട് സ്വദേശി രതീഷാണ് കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിത്.ഇയാള്‍ കടവന്ത്രയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ജൂനിയര്‍ ജനത റോഡില്‍ മംഗലപ്പിള്ളില്‍ ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം.

ജനതാ സ്റ്റോപ്പിനു സമീപം കുത്തേറ്റ് റോഡില്‍ വീണ ആല്‍ബിന്‍ എന്ന് വിളിക്കുന്ന ജോണ്‍സണെ ഓടിക്കൂടിയവര്‍ ആദ്യം വൈറ്റില വെല്‍കെയര്‍ ആശുപത്രിയിലും പരിക്ക് ഗുരുതരമെന്ന് കണ്ടതിനാല്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജനതയില്‍ പോളക്കുളം ബാറിനു സമീപം ‘സിബിന്‍’ ഹോട്ടല്‍ നടത്തിവരികയായിരുന്നു മരിച്ച ആല്‍ബിന്‍. ഉച്ചയ്ക്ക് രണ്ടരയോടെ ആല്‍ബിന്റെ ഹോട്ടലില്‍ ഊണ് കഴിക്കാനെത്തിയ രതീഷ് ഊണ് തീര്‍ന്നതിനെ തുടര്‍ന്ന് ഉഴുന്നുവട വാങ്ങി കഴിച്ചു. വടയ്ക്ക് പുളിപ്പുണ്ടെന്ന് പറഞ്ഞ് ആല്‍ബിനുമായി വാക്കുതര്‍ക്കമുണ്ടാക്കിയ ശേഷം പുറത്തേക്ക് പോയി.

ഇതിനു ശേഷം മൂന്ന് മണിയോടെ പഴംപൊരി ഉണ്ടാക്കുവാന്‍ പഴം വാങ്ങി ആല്‍ബിന്‍ സ്‌കൂട്ടറില്‍ തള്ളിക്കൊണ്ടുവരവേ ഹോട്ടലിന് അടുത്ത് റോഡില്‍ വെച്ച് രതീഷ് കഴുത്തിന് കുത്തുകയായിരുന്നു.

Top