മുത്തൂറ്റ് തൊഴിലാളി തര്‍ക്കം; നിലപാട് കടുപ്പിച്ച് ഹൈക്കോടതി

കൊച്ചി: മുത്തൂറ്റ് തൊഴില്‍ തര്‍ക്കത്തില്‍ പ്രശ്‌നപരിഹാരത്തിന് താല്‍പ്പര്യം ഇല്ലെങ്കില്‍ ശക്തമായി ഇടപടേണ്ടി വരുമെന്ന് ഹൈക്കോടതി.

ഇന്ന് കോട്ടയത്ത് മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെയുണ്ടായ മുട്ടയേറ് സംഭവം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നെന്നും തൊഴില്‍ തര്‍ക്കത്തില്‍ പരിഹാര മാര്‍ഗങ്ങള്‍ തേടുന്നതിനിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തത് ആണെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതി കേസ് പിരഗണിക്കുന്നത് വ്യാഴാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

ഇന്ന് രാവിലെയായിരുന്നു കോട്ടയത്തെ മുത്തൂറ്റ് ബ്രാഞ്ചില് ജോലിക്കെത്തിയ വനിതാ ജീവനക്കാര്‍ക്ക് നേരെ മുട്ടയേറ് അക്രമം നടന്നത്. ബേക്കര്‍ ജംഗ്ഷനിലും ക്രൗണ്‍പ്ലാസയിലും ഇല്ലിക്കലിലും ജോലിക്കെത്തിയ വനിതാ ജീവനക്കാര്ക്ക് നേരെ മുട്ടയെറിഞ്ഞതായാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്.

പത്ത് വനിതാ ജീവനക്കാരാണ് പരാതി നല്‍കിയിരിക്കുന്നത്. സ്ഥലത്തെ സിഐടിയു തൊഴിലാളികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് മുത്തൂറ്റ് ജീവനക്കാര്‍ പറയുന്നത്. മുത്തൂറ്റ് തൊഴില്‍ തര്‍ക്കത്തില്‍ ചര്‍ച്ച തുടരണമെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Top