കൊച്ചി നഗരത്തില്‍ വീണ്ടും ലഹരിമരുന്നു വേട്ട ; മൂന്നു കോടിയുടെ ഹാഷിഷുമായി നാലു പേര്‍ പിടിയില്‍

hashish

കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിമരുന്നു വേട്ട. മൂന്നു കോടിയുടെ ഹാഷിഷുമായി മൂന്നു മാല്വിദ്വീപ് സ്വദേശികളടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബോട്ട് ജെട്ടിക്ക് സമീപത്തുനിന്നാണ് ഇവര്‍ പിടിയിലായതെന്ന് ഷാഡോ പൊലീസ് പറഞ്ഞു.

അതേസമയം പുതുവത്സര ദിനാഘോഷത്തിന്റെ ഭാഗമായി മാളുകളും ഹോട്ടലുകളും സംഘടിപ്പിക്കുന്ന ഡി.ജെ പാര്‍ട്ടികള്‍ എക്‌സൈസ്‌പൊലീസ് നിരീക്ഷണത്തിലാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ആഘോഷം പൊലിപ്പിക്കാന്‍ വന്‍തോതില്‍ മയക്കുമരുന്നുകള്‍ എത്തിയിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നിരീക്ഷിക്കാനായി എക്‌സൈസ് പൊലീസ് സംഘങ്ങള്‍ സുസജ്ജമായത്.

മയക്കുമരുന്നുകള്‍ വ്യാപകമായി കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും എക്‌സൈസ് ഇന്റലിജന്‍സും വിലയിരുത്തിയിരുന്നു. ഇതോടെ യുവാക്കളെ ആകര്‍ഷിക്കാന്‍ സംഘടിപ്പിക്കുന്ന ഡി.ജെ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ പുതുവത്സര പാര്‍ട്ടികളും തിങ്കളാഴ്ച പോലീസ്എക്‌സൈസ് സംഘത്തിന്റെ കണ്ണുകളുണ്ടാവും.

Top