കോവിഡില്‍ സ്തംഭിച്ച് കൊച്ചി തുറമുഖത്തെ ചരക്കുനീക്കം

കൊച്ചി: കോവിഡ് മഹാമാരിയില്‍ സ്തംഭിച്ച് കൊച്ചി തുറമുഖത്തുനിന്നുള്ള ചരക്കുനീക്കം. ഏപ്രില്‍മുതല്‍ സെപ്തംബര്‍വരെയുള്ള ആദ്യപകുതിയില്‍ കൊച്ചി തുറമുഖത്ത് കൈകാര്യം ചെയ്തത് 12.58 ദശലക്ഷം മെട്രിക് ടണ്‍ ചരക്കാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ ഇതേ കാലയളവുമായി തട്ടിച്ചുനോക്കുമ്പോള്‍ ചരക്കുനീക്കത്തില്‍ 24.42 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് തുറമുഖ അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ കൊച്ചി തുറമുഖം വഴിയുള്ള പെട്രോള്‍, ഓയില്‍, ലൂബ്രിക്കന്റ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 7.20 ദശലക്ഷം മെട്രിക് ടണ്ണായിരുന്നു. 33.98 ശതമാനമാണ് ഈ വിഭാഗത്തില്‍ ഇടിവുണ്ടായിരിക്കുന്നത്. കോവിഡ് മൂലം ആഗോളതലത്തില്‍ത്തന്നെ യാത്രവാഹന ഗതാഗതവും ചരക്കുനീക്കവും കുത്തനെ കുറഞ്ഞതും വിമാന സര്‍വീസുകള്‍ നിലച്ചതുമാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കുറയുന്നതിന് കാരണമായത്.

Top