നെടുമ്പാശ്ശേരിയില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി; കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.

ക്യാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ച സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്.

Top