നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; മലപ്പുറം സ്വദേശികള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒന്നേമുക്കാല്‍ കിലോഗ്രാം സ്വര്‍ണം പിടികൂടി. മലപ്പുറം സ്വദേശികളായ രണ്ടു പേരെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

ദുബായില്‍ നിന്നു കൊണ്ടുവന്ന സ്വര്‍ണം ബ്രഡ് മേക്കറിന്റെ മോട്ടോറിനുള്ളിലും ശരീരത്തിലും ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ 74 ലക്ഷം രൂപ വിലമതിക്കും.

Top