കനത്തമഴയെ തുടര്‍ന്ന് കൊച്ചിയിലെ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറി

കൊച്ചി: കനത്തമഴയെ തുടര്‍ന്ന് കൊച്ചിയിലെ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറി. അതേസമയം, നഗരത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും എംജി റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്.

എറണാകുളത്തെ പി ആന്‍ഡി ടി കോളനിയിലെ 87 വീടകള്‍ ഭാഗികമായി വെള്ളത്തില്‍ മുങ്ങി. ഇവരെ മാറ്റി താമസിപ്പിക്കാന്‍ പോലീസും തഹസില്‍ദാരും എത്തിയെങ്കിലും നാട്ടുകാര്‍ അധികൃതരോട് സഹകരിച്ചില്ല,

നിരവധി വര്‍ഷങ്ങളായി തങ്ങള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. വെള്ളക്കെട്ടുണ്ടാകുമ്പോള്‍ താത്കാലികമായി മാറ്റിത്താമസിക്കുന്നതിന് പകരം സ്ഥിരം സംവിധാനം ഒരുക്കണമെന്ന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണയും അതിന് യാതൊരു മാറ്റവുമുണ്ടായില്ലെന്നും കോളനിവാസികള്‍ പറയുന്നു.

അതേസമയം കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരെ ഓരോ ക്ലാസ് മുറിയില്‍ താമസിപ്പിക്കും. ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈന്‍ ആവശ്യമുള്ളവരെ അത്തരത്തിലും പ്രവേശിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

Top