കൊച്ചി ഫ്ലാറ്റ് പീഡനം; പ്രതി മാര്‍ട്ടിന്‍ ജോസഫ് പോലീസ് പിടിയില്‍

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി മാര്‍ട്ടിന്‍ ജോസഫ് പിടിയില്‍. തൃശൂരിലെ മുണ്ടൂരിന് സമീപമുള്ള ഇയാളുടെ വീടിന് അടുത്തുള്ള ഒളിത്താവളത്തില്‍ നിന്ന് രാത്രി 8.30ഓടെയാണ് പിടികൂടികൂടിയത്. ഇന്ന് ഉച്ച മുതല്‍ പ്രദേശത്ത് പോലീസ് പരിശോധന നടത്തിവരുകയായിരുന്നു.

ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപമുള്ള ആള്‍താമസമില്ലാത്ത ഒരു ചതുപ്പ് നിലത്തില്‍ നിന്നും മാര്‍ട്ടിന്‍ വലയിലായത്. ഇയാളെ രാത്രിയോടെ തൃശൂരില്‍ എത്തിക്കും.നാളെ കൊച്ചിയിലെത്തിക്കുമെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച മൂന്ന് പേരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

എട്ടാം തീയതി രാവിലെ നാലു മണിക്കാണ് ഇയാള്‍ കാക്കനാട്ടെ ഫ്ലാറ്റില്‍നിന്ന് തൃശൂരിലേക്ക് പോയത്. തുടര്‍ന്ന് ഇവിടെ ഒളിവില്‍ കഴിഞ്ഞെന്നാണ് പോലീസ് കരുതുന്നത്. നേരത്തെ മാര്‍ട്ടിന്‍ ജോസഫിന്റെ തൃശ്ശൂരിലെ വീട്ടില്‍ പോലീസ് പലവട്ടം പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു.

Top