കൊച്ചി ചെരുപ്പ് കമ്പനി ഗോഡൗണിലെ തീപിടിത്തം; ആറുനില കെട്ടിടം പൊളിച്ചു കളയണമെന്ന്

കൊച്ചി: കൊച്ചി നഗരത്തില്‍ ചെരുപ്പ് കമ്പനി ഗോഡൗണിന് തീപിടിച്ച സംഭവത്തില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. റിപ്പോര്‍ട്ടില്‍ ചെരുപ്പ് കമ്പനിയുടെ ആറുനില കെട്ടിടം പൊളിച്ചു കളയണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

കമ്പനിയിലെ അഗ്‌നിശമന സംവിധാനം പ്രവര്‍ത്തനരഹിതമാണെന്ന് സൂചന കിട്ടിയ സാഹചര്യത്തിലാണ് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം അന്വേഷണം തുടങ്ങിയത്. ഫാല്‍ക്കണ്‍ ഏജന്‍സിക്കെതിരെ നടപടി ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
കെട്ടിടം ഉടമ ഗുരുതരമായ നിയമലംഘനം നടത്തിയെന്നും കെട്ടിടത്തില്‍ അനുമതി ഇല്ലാതെ നിര്‍മാണപ്രവര്‍ത്തനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. തീപിടിത്തത്തിന്റെ ആഘാതം കൂടാന്‍ ഇത് കാരണമായി. ഇലക്ട്രിക് പാനല്‍ ബോര്‍ഡില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

ചെരുപ്പ് കമ്പനിയുടെ കമ്പനി മാനേജര്‍മാരായ ഫിലിപ്പ് ചാക്കോ, ജോണ്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് ഇരുവരും നല്‍കിയിരിക്കുന്ന മൊഴി. നിര്‍മാണ നിയമങ്ങള്‍ ലംഘിച്ചാണ് ഗോഡൗണ്‍ പണിതതെന്ന് നഗരസഭാ മേയറും ആരോപിച്ചിട്ടുണ്ട്.

Top