കൊച്ചിയില്‍ എക്സൈസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി : കൊച്ചിയില്‍ എക്സൈസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം എക്സൈസ് റേഞ്ചിലെ നോര്‍ത്ത് ഡിവിഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ചേരാനെല്ലൂരില്‍ എന്‍ഡിപിഎസ് കേസ് പ്രതിയുടെ ദേഹപരിശോധനക്ക് പോയിരുന്നു. പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിഐ ക്വാറന്റീനില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Top