മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം വിവാഹിതനായി

കൊച്ചി: മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം വിവാഹിതനായി. കല്ലൂര്‍ക്കാട് സ്വദേശിനി ഡോ. ആഗി മേരി അഗസ്റ്റിനാണ് വധു.

മുവാറ്റുപുഴ കുന്നക്കുരുടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ നടന്ന ചടങ്ങില്‍ എല്‍ദോ എബ്രഹാം എംഎല്‍ എ ആഗിയുടെ കഴുത്തില്‍ താലികെട്ടി.

മൂവാറ്റുപുഴ മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ക്രമീകരിച്ച വലിയ പന്തലിലാണ് വിവാഹ സല്‍ക്കാരം നടന്നത്. നിരവധി മന്ത്രിമാരും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരുമെല്ലാം ആശംസകളുമായെത്തിയിരുന്നു. ഇരുപതിനായിരം കത്തുകള്‍ നല്‍കിയ ജനകീയ വിവാഹ വിരുന്ന് നാടിന്റെ ഉത്സവമായി മാറുകയായിരുന്നു.

Top