ലഹരി മരുന്ന് വേട്ട നടത്തുന്ന പൊലീസുകാരുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് ഉത്തരവ്

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും സുരക്ഷയ്ക്ക് മുന്‍കരുതലുമായി കൊച്ചി സിറ്റി പൊലീസ്. ലഹരി മരുന്ന് കണ്ടെത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ പുറത്തുവിടരുതെന്ന് ഡിസിപി ഐശ്വര്യ ഡോങ്കറെ നിര്‍ദേശിച്ചു.

നഗരപരിധിയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ലഹരിവേട്ട തുടര്‍ച്ചയായി നടക്കുന്നുണ്ട്, ഇതിന് നേതൃത്വം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും സുരക്ഷ കണക്കിലെടുത്താണ് ഡിസിപിയുടെ നടപടി.

വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ലഹരിമാഫിയ സംഘം ലക്ഷ്യംവയ്ക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരെ വിലക്കി. എസിപി, എസ്എച്ച്ഒ, സബ് ഇന്‍സ്പെക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

Top