കൊച്ചി ലഹരിമരുന്ന് കേസ്; യുവതിയെ ചോദ്യം ചെയ്യുന്നു

കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസില്‍ അന്വേഷണ സംഘം ഒഴിവാക്കിയ യുവതിയെ എക്സൈസ് ചോദ്യം ചെയ്യുന്നു. എക്സൈസ് ക്രൈംബ്രാഞ്ചാണ് യുവതിയെയും സുഹൃത്തിനെയും ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ എക്സൈസ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍.

ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസില്‍ പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം തെളിഞ്ഞാല്‍ ആദ്യഘട്ടത്തില്‍ ഒഴിവാക്കപ്പെട്ട യുവതിയും പ്രതിയാകും. എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ടി എ കാസിം പ്രതികരിച്ചു.

 

Top