കൊച്ചി ലഹരിമരുന്ന് കേസ്; അന്വേഷണസംഘം ചെന്നൈയിലേക്ക്

കൊച്ചി: കൊച്ചി ലഹരിമരുന്ന് കേസില്‍ പുതിയ കണ്ടെത്തലുകള്‍. കൊച്ചിയിലേക്ക് നാലംഗ സംഘം മയക്ക് മരുന്ന് എത്തിച്ചത് ചെന്നൈയില്‍ നിന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. ചെന്നൈയില്‍ നിന്ന് ലഹരി മരുന്ന് കൊണ്ടുവന്ന ഏജന്റിനെ തിരിച്ചറിഞ്ഞുവെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. പ്രതികളെ ചെന്നൈയിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഒരു കിലോ എം.ഡി.എം.എ. പിടികൂടിയ കേസിലും നിലവിലെ 6 പേരെയും പ്രതി ചേര്‍ക്കുമെന്ന് എക്സൈസ് അറിയിച്ചു.

അതേസമയം, കാക്കനാട് എംഡിഎംഎ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ യുവതി അറസ്റ്റ് ചെയ്തു. എക്സൈസ് ക്രൈബ്രാഞ്ച് സംഘമാണ് തയ്ബയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരി കടത്ത് കേസില്‍ തയ്ബയെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിട്ടയച്ചിരുന്നു. കേസില്‍ യുവതിയുടെ പങ്ക് സ്ഥിരീകരിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിലെ ആറാം പ്രതിയാണ് തിരുവല്ല സ്വദേശി തയ്ബ. പോണ്ടിച്ചേരിയില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ചത് തയ്ബ ഉള്‍പ്പെടെ നാല് പേരാണ്. ലഹരിക്കടത്ത് കേസില്‍ തയ്ബ സെക്യൂരിറ്റി ഗാര്‍ഡായി പോയിരുന്നതായാണ് അന്വേഷണ സഘത്തിന്റെ കണ്ടെത്തല്‍.

 

Top