കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പ് നാളെ

കൊച്ചി : കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പ് നാളെ നടക്കും. ഫോര്‍ട്ട് കൊച്ചി 18 ആം ഡിവിഷനിലെ കൗണ്‍സിലര്‍ കെ.ആര്‍ പ്രേംകുമാറാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. എല്‍.ഡി.എഫിന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും.

പ്രേംകുമാറിനെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള തീരുമാനം യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഐക്യകണ്‌ഠേനയാണ് അംഗീകരിച്ചത്.

മേയറുടെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നിന്ന സ്വതന്ത്ര കൌണ്‍സിലര്‍ ഗീതാപ്രഭാകറിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞതും ബി.ജെ.പി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സാധ്യതയുമാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. 4 അംഗ കൌണ്‍സിലില്‍ യു.ഡി.എഫിന് 37ഉം എല്‍.ഡി.എഫിന് 34 ഉം കൊണ്‍സിലര്‍മാരുമാണുള്ളത്.

Top