കൊച്ചി മേയര്‍ക്കെതിരായ ഇടതുപക്ഷത്തിന്‍റെ അവിശ്വാസത്തില്‍ ഇന്ന് വോട്ടെടുപ്പ്

കൊച്ചി: കൊച്ചി മേയ‌ർക്കെതിരെ ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ഇന്ന്. കൊച്ചി മേയര്‍ സൗമിനി ജെയിന്റെ നാല് വര്‍ഷത്തെ കോര്‍പ്പറേഷന്‍ ഭരണം സമ്പൂര്‍ണ പരാജയമാണെന്ന് ആരോപിച്ചാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അതേ സമയം നടപടികളില്‍ നിന്നും വിട്ടുനിന്ന് വോട്ടെടുപ്പ് മാറ്റി വയ്പ്പിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.

യുഡിഎഫിന്റെ 38 അംഗങ്ങളും ഒന്നിച്ചു നിന്നാൽ അവിശ്വാസ പ്രമേയം പരാജയപ്പെടും. എന്നാൽ മേയർക്കെതിരെ അവരുടെ പാർട്ടിയിൽ ശക്തമായ എതിർവികാരം ഉണ്ടെന്നും ഇത് ഉപകരിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.

74 അംഗ കൗൺസിൽ ക്വാറം തികയണമെങ്കിൽ 38 അംഗങ്ങൾ പങ്കെടുക്കണം. ക്വാറം തികയാതിരിക്കാൻ യുഡിഎഫ് അംഗങ്ങളിൽ ഭൂരിഭാഗവും യോഗത്തിൽ നിന്ന് വിട്ടുനിന്നേക്കും. ബിജെപിയുടെ 2 അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്നാണ് സൂചന. ക്വാറം തികയാതെ വന്നാൽ അവിശ്വാസ പ്രമേയ നടപടികൾ ആറ് മാസം വരെ വൈകിപ്പിക്കാൻ സാധിക്കും.

Top