കൊച്ചി കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരസഭ 62-ാം ഡിവിഷന്‍ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ (43) അന്തരിച്ചു. ബിജെപിയെ പ്രതിനിധീകരിച്ച് എറണാകുളം സൗത്ത് ഡിവിഷനില്‍ നിന്നാണ് മിനി ആര്‍ മേനോന്‍ ജയിച്ചത്.

കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ 6.15ന് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാരിയം റോഡ് ചിന്മയ കോളജിന് എതിര്‍വശത്തുള്ള ഇവരുടെ കൗണ്‍സിലര്‍ ഓഫിസില്‍ 10.30 മുതല്‍ ഒന്നര വരെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.

തുടര്‍ന്ന് ഇതിനടുത്തുള്ള ശാന്തി ഫ്‌ലാറ്റില്‍ ഒരു മണി മുതല്‍ മൂന്നു മണിവരെയും ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. സംസ്‌കാരം വൈകിട്ട് മൂന്നിനു രവിപുരം ശ്മശാനത്തില്‍.

തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ തന്നെ ഇവരില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ലീവെടുത്ത് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ഭര്‍ത്താവ്: കൃഷ്ണകുമാര്‍ വര്‍മ. മക്കള്‍: ഇന്ദുലേഖ, ആദിത്യ വര്‍മ.

 

Top