എറണാകുളത്ത് നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ ഫലം നെഗറ്റീവ്

എറണാകുളം: പരിശോധനാ ഫലം നെഗറ്റിവായതിനെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച 5 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇറ്റലിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശികളായ മൂന്നു വയസുകാരനെയും മാതാപിതാക്കളെയും ബ്രിട്ടീഷുകാരായ 76 വയസുള്ള പുരുഷന്‍, സ്ത്രീ എന്നിവരെയാണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

പുതുതായി 278 പേരെയാണ് എറണാകുളം ജില്ലയില്‍ നിരീക്ഷണത്തിലാക്കിയത്. ഇതില്‍ അവസാനമായി രോഗം സ്ഥിരീകരിച്ച ഫ്രാന്‍സില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്ന 13 പേര് ആവശ്യപ്പെട്ടത് അനുസരിച്ച ഇവര്‍ക്കുള്ള അവശ്യ സാധനങ്ങളുടെ കിറ്റ് ജില്ലാഭരണകൂടം ലഭ്യമാക്കിയിട്ടുണ്ട്.

മുംബൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയ വെ നിരോധനാജ്ഞ ലംഘിച്ച ലക്ഷദ്വീപുകാരായ രണ്ടു യുവാക്കളെ പോലീസ് പിടികൂടി. ഇരുവരെയും പോലീസ് ഇടപെട്ട് നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് 89 പേരെയാണ് ഇന്നലെ ജില്ലയില്‍ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഓണ്‍ലൈന്‍ വഴി അവശ്യ വസ്തുക്കളുടെ വിതരണവും കമ്യൂണിറ്റി കിച്ചണും വഴി വരും നാളുകളില്‍ ആളുകള്‍ നിരത്തിലിറങ്ങുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും.

Top