കൊച്ചി നഗരം കടല്‍ കൊണ്ടു പോകും ! വെളിപ്പെടുത്തി നിയുക്ത ഐ.എസ്.ആര്‍.ഒ മേധാവി

കൊച്ചി: കാലാവസ്ഥാ വ്യതിയാനം പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ലെന്ന് നിയുക്ത ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ഏകദേശം 100 വര്‍ഷം ആയുസ് മാത്രമുള്ള ജീവിയാണ് മനുഷ്യന്‍. അതുകൊണ്ട് തന്നെ പ്രകൃതിയില്‍ നടക്കുന്ന സ്വാഭാവിക മാറ്റങ്ങള്‍ നമ്മള്‍ തിരിച്ചറിയുന്നില്ല.

പെട്ടെന്നുള്ള മാറ്റങ്ങളാണ് മനുഷ്യനെ ഭീതിപ്പെടുത്തുന്നത്. അത് അവന്റെ കൈയിലിരിപ്പ് കൊണ്ടുതന്നെയാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.

ഭൂമിയില്‍ ചില ഭാഗങ്ങള്‍ മരുഭൂമിയായി മാറും, മരുഭൂമി കടലാവും കടല്‍ മലയായി മാറും. അധികം വൈകാതെ കൊച്ചി നഗരം കടലില്‍ വീഴുമെന്ന പ്രവചനങ്ങള്‍ക്ക് സംശയമൊന്നുമില്ലെന്ന് സോമനാഥ് വ്യക്തമാക്കി. പക്ഷേ അതുകാണാന്‍ നമ്മുടെ തലമുറ ഉണ്ടാകില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സോമനാഥ് പ്രോജക്ട് ഡയറക്ടറായിരുന്നപ്പോഴാണ് 2014ല്‍ പുതു തലമുറ വിക്ഷേപണ വാഹനമായ എല്‍.എം.വി-3 വിജയകരമായി പരീക്ഷിച്ചത്. വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്നിന്റെ അസോസിയേറ്റ് പ്രോജക്ട് ഡയറക്ടറായും അദ്ദേഹം ചുമതല വഹിച്ചിരുന്നു.

Top