സനു മോഹന്‍ ഉടന്‍ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി: പതിമൂന്ന് വയസുകാരി വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പിതാവ് സനു മോഹന്‍ ഉടന്‍ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു.

സനു മോഹന്‍ മൂകാംബികയിലെ ഹോട്ടലില്‍ താമസിച്ചതിന്റെ കൃത്യമായ തെളിവുണ്ട്. പൊലീസിന്റെ നിഗമനങ്ങള്‍ ശരി വെയ്ക്കുന്ന തരത്തില്‍ സനു മോഹനെതിരേ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും നിലവില്‍ കര്‍ണാടക പൊലീസിന്റെ സഹായത്തോടെ മൂകാംബികയില്‍ അന്വേഷണം ഊര്‍ജിതമായി നടത്തുകയാണെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, സനു മോഹന്‍ മൂകാംബികയിലെത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

 

Top