മദ്യലഹരിയിൽ കാർചെയ്‌സ്, ഇടിച്ചിട്ടത് 5വാഹനങ്ങൾ; യുവാവ് പിടിയിൽ

കാക്കനാട്: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. ദേശീയപാതയിൽ ആലുവ മുട്ടത്ത് നിന്ന് ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ആരംഭിച്ച കാർ ചെയ്‌സ് അവസാനിച്ചത് തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തെ പോസ്റ്റിൽ ഇടിച്ചതോടെയാണ്.കാറിന്റെ മരണപ്പാച്ചിലിൽ ഒരു കാറും നാല് ഇരുചക്ര വാഹനങ്ങളും ഇടിച്ച് തെറിപ്പിച്ചു. മദ്യലഹരിയിലായിരുന്ന യുവാവ് ആലുവ മുതൽ അപകടകരമായ രീതിയിലാണ് വാഹനം ഓടിച്ചത്.

യുവാവിനൊപ്പം ഒരു സീരിയൽ നടിയും കാറിലുണ്ടായിരുന്നു. അപകടം ഉണ്ടായ ഉടൻ തന്നെ നടി സ്ഥലംവിട്ടു. യുവാവിനെ നാട്ടുകാർ പോലീസിന് കൈമാറി. ഇടിച്ചിട്ടും നിർത്താതെ പോയ ഇവരുടെ കാറിനു പിന്നാലെ മറ്റ് വാഹനങ്ങൾ പാഞ്ഞതോടെ സിനിമ സ്‌റ്റൈൽ ചെയ്‌സായി. ഒടുവിൽ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തെത്തിയപ്പോൾ കാറിന്റെ ഒരു ടയർ പൊട്ടി. എന്നിട്ടും വാഹനവുമായി പായാൻ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചത്.

 

Top