കൊച്ചി ബ്രോഡ്‌വേയിലെ തീപിടുത്തം നിയന്ത്രണ വിധേയമായി

കൊച്ചി: കൊച്ചി ബ്രോഡ്‌വേയിലെ ക്ലോത്ത് ബസാറിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമായി. അപകടത്തില്‍ ആര്‍ക്കും ആളപായമില്ല. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

ഒരു വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തം മറ്റ് രണ്ട് കടകളിലേക്ക് കൂടി വ്യാപിച്ചിരുന്നു. കെട്ടിടത്തിലെ നാല് കടകള്‍ പൂര്‍ണമായി കത്തി നശിച്ചു. ഭദ്ര ടെക്സ്റ്റയില്‍സിനോടു ചേര്‍ന്നുള്ള കടകളിലേക്കാണ് തീ പടര്‍ന്നത്. കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി. നിലവില്‍ കനത്ത പുക പ്രദേശത്താകെ മൂടിയിരിക്കുകയാണ്.

തീപിടിത്തത്തിനു പിന്നാലെ നഗരത്തില്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. പ്രദേശത്തു നിന്ന് നേരത്തെ ആളുകളെ ഒഴിപ്പിച്ചിരുന്നു.

Top