കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസ്; സൂത്രധാരന്‍ അല്‍താഫ് അറസ്റ്റില്‍

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസിലെ സൂത്രധാരന്‍ അല്‍താഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയിലെ ഹോട്ടലില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.

കൃത്യത്തിനായി കൊച്ചിയില്‍ സൗകര്യങ്ങള്‍ ഒരുക്കിയത് അല്‍താഫാണെന്ന് പൊലീസ് പറഞ്ഞു. വെടിവയ്ക്കുവാന്‍ ഉപയോഗിച്ചത് നാടന്‍ തോക്കുകളെന്നാണ് സൂചന.

അതേസമയം, കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പിലെ ക്വട്ടേഷന്‍ 30,000 രൂപയ്ക്കായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ കാസര്‍ഗോട്ടെ സംഘം അറസ്റ്റിലായ ബിലാലിനും വിപിനുമായാണ് പണം നല്‍കിയത്. എറണാകുളം സ്വദേശികളായ ബിലാലിനെയും വിപിനെയും വ്യാഴാഴ്ച ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരാണ് വെടിയുതിര്‍ത്തതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ മുന്‍പും കേസുകളുണ്ടായിരുന്നു.

കൃത്യത്തിനായി ഉപയോഗിച്ച തോക്കും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൊല്ലം അഞ്ചല്‍ സ്വദേശിയായ ഡോക്ടര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്നാണ് സൂചന.

Top