42 ലക്ഷം രൂപ വിലവരുന്ന തങ്കം പിടികൂടി; നെടുമ്പാശേരിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരിയില്‍ 42 ലക്ഷം രൂപ വിലവരുന്ന തങ്കം പിടികൂടി. ഒന്നേകാല്‍ കിലോവരുന്ന തങ്കം കടത്താന്‍ ശ്രമിച്ചതില്‍ മലപ്പുറം സ്വദേശികളായ മൂന്നുപേരെയാണ് പിടികൂടിയത്.

തേപ്പുപെട്ടിക്കുള്ളില്‍ ഒളിപ്പിച്ചും കീ ചെയ്‌നുകളുമാക്കിയാണ് തങ്കം കടത്താന്‍ ശ്രമിച്ചത്. എയര്‍ കംസ്റ്റസ് ഇന്റലിജന്‍സ് വിഭാഗമാണ് ഇവരെ പിടികൂടിയത്.

Top