നടിയെ ആക്രമിച്ച കേസ്; ഗീതുമോഹന്‍ദാസിന്റെ സാക്ഷി വിസ്താരം പൂര്‍ത്തിയായി

യുവനടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്രതാരം ഗീതു മോഹന്‍ദാസിന്റെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. കേസ് വിചാരണയ്ക്കായി രൂപീകരിച്ച കൊച്ചി പ്രത്യേക കോടതിയിലാണ് സാക്ഷി വിസ്താരം നടന്നത്. കേസില്‍ സാക്ഷി വിസ്താരത്തിനായി സംയുക്ത വര്‍മയും ഹാജരായെങ്കിലും ഗീതു മോഹന്‍ദാസ് പറഞ്ഞ അതേ കാര്യങ്ങളാണ് ആവര്‍ത്തിക്കാനുള്ളത് എന്നതിനാല്‍ വിസ്തരിക്കണ്ടെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തു.

ഇതിനിടെ ഇന്ന് സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ അസൗകര്യം അറയിച്ച നടന്‍ കുഞ്ചാക്കോ ബോബന്റെ സാക്ഷി വിസ്താരം അടുത്ത മാസം നാലിന് നടത്താനാണ് കൊച്ചി പ്രത്യേക കോടതി തീരുമാനിച്ചിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്ത് എന്ന നിലയിലാണ് ഗീതു മോഹന്‍ദാസിനെ പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. ഇതിന് ശേഷം പ്രതിഭാഗവും ഗീതു മോഹന്‍ദാസിനെ വിസ്തരിച്ചു. നേരത്തെ താരം നല്‍കിയ മൊഴിയില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് എന്ന് അറിയിച്ചു. കഴിഞ്ഞ ദിവസം കേസിലെ മുഖ്യ സാക്ഷികളില്‍ ഒരാളായ നടി മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം പ്രത്യേക കോടതിയില്‍ നടന്നിരുന്നു.

Top