അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് കോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

കാലിഫോര്‍ണിയ: അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് (41) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. കായിക ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് കോബി ബ്രയാന്റെ മരണം. കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബി ബ്രയാന്റ് മരിച്ചത്.

അപകടത്തില്‍ ഇദ്ദേഹത്തിന്റെ 13 കാരിയായ മകള്‍ ജിയാനയും ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. മകള്‍ ജിയാനയെ ബാസകറ്റ് ബോള്‍ പരിശീലനത്തിന് കൊണ്ടുപോകും വഴിയാണ് അപകടം ഉണ്ടായത്. ഇരുവര്‍ക്കും കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.

എക്കാലത്തെയും മികച്ച ബാസ്‌കറ്റ് ബോള്‍ കളിക്കാരനെന്നാണ് കോബി ബ്രയാന്റ് അറിയപ്പെടുന്നത്. തന്റെ 20 വര്‍ഷം നീണ്ട കായിക ജീവിതം മുഴുവന്‍ ചിലവഴിച്ചത് ലോസ് ആഞ്ചലസ് ലേക്കേഴ്‌സ് എന്ന ടീമിനൊപ്പമായിരുന്നു.

Top