നൈപുണ്യ വികസന പദ്ധതികള്‍ അറിയാം; പിഎം ദക്ഷിലൂടെ

ന്യൂഡല്‍ഹി: നൈപുണ്യ വികസന പദ്ധതികള്‍ അറിയിക്കാന്‍ വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. പിന്നോക്ക വിഭാഗങ്ങള്‍ക്കടക്കം നൈപുണ്യ വികസന പദ്ധതികള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. പിഎം ദക്ഷ് (PM-DAKSH)എന്ന പേരില്‍ പോര്‍ട്ടലും മൊബൈല്‍ ആപ്പുമാണ് പുറത്തിറക്കിയിരിക്കുന്നത്. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി വിരേന്ദ്ര കുമാറാണ് ശനിയാഴ്ച പുതിയ സംവിധാനം അവതരിപ്പിച്ചത്.

യുവാക്കളെ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതി, പിന്നോക്ക നൈപുണ്യ വികസന പദ്ധതികളുടെ ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. നൈപുണ്യ വികസന പരിശീലന പരിപാടികളില്‍ ഹ്രസ്വദീര്‍ഘ കാല പരിശീലനള്‍ങ്ങള്‍ക്കൊപ്പം സംരഭകത്വ വികസന പദ്ധതികളും ലഭ്യമാക്കും. സര്‍ക്കാര്‍ പരിശീലന സ്ഥാപനങ്ങളും സ്‌കില്‍ കൌണ്‍സിലുകളും സര്‍ക്കാര്‍ നേതൃത്വത്തിലുള്ള പദ്ധതിയുടെ ഭാഗമാകും.

Top