ആരാധകരെ ആവേശത്തിലാക്കി പുതിയ തീരുമാനങ്ങളുമായി നൈറ്റ്‌ റൈഡേഴ്‌സ് ടീം

രാധകരെ ആവേശത്തിലാക്കി പുതിയ തീരുമാനങ്ങളുമായി നൈറ്റ്‌ റൈഡേഴ്‌സ് ടീം. ഇന്ത്യക്കും വെൻ്റ് ഇൻഡീസിനും പിന്നാലെ നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസി അമേരിക്കയിലേക്ക്. 2022ൽ ആരംഭിക്കാനിരിക്കുന്ന മേജർ ലീഗ് ക്രിക്കറ്റിൽ ടീം ഇറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഐപിഎൽ, വെസ്റ്റ് ഇൻഡീസിൽ സിപിഎൽ എന്നീ ലീഗുകളിലാണ് ഫ്രാഞ്ചൈസിക്ക് നിലവിൽ ടീമുകൾ ഉള്ളത്.

6 ഫ്രാഞ്ചൈസികളാണ് ആദ്യ ഘട്ടത്തിൽ ഉണ്ടാവുക. ഫ്രാഞ്ചൈസി ഉടമസ്ഥാവകാശത്തോടൊപ്പം ലീഗിലും ഇവർക്ക് പങ്കുണ്ടാവും. അമേരിക്കൻ ക്രിക്കറ്റ് എൻ്റർപ്രൈസർ ആണ് മേജർ ലീഗ് ക്രിക്കറ്റിൻ്റെ നടത്തിപ്പുകാർ. ഇവരുടെ ക്ഷണ പ്രകാരമാണ് നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസി അമേരിക്കയിലും ടീം വാങ്ങാൻ തീരുമാനിച്ചത്.

Top